Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crackdown On MediSep

Thrissur

മെ​ഡി​സെ​പ്പി​ലെ സ​ർ​ക്കാ​ർ പി​ടി​ച്ചു​പ​റി അ​വ​സാ​നി​പ്പി​ക്ക​ണം: കെഎ​സ്എ​സ്പി​എ

തൃ​ശൂ​ർ: മെ​ഡി​സെ​പ്പി​ന്‍റെ പേ​രി​ലു​ള്ള സ​ർ​ക്കാ​രി​ന്‍റെ പി​ടി​ച്ചു​പ​റി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കെഎ​സ്എ​സ്പി​എ ജി​ല്ല ക​മ്മി​റ്റി യോ​ഗം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ഡി​സി​സി ഓ​ഫീ​സി​ൽ ന​ട​ന്ന കെ. ​ക​രു​ണാ​ക​ര​ൻ​പി​ള്ള​യു​ടെ ഒ​ൻ​പ​താം ച​ര​മ​വാ​ർ​ഷി​ക​ദി​നാ​ച​ര​ണ​ത്തി​ലാ​ണ് ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

മെ​ഡി​സെ​പ് പ​ദ്ധ​തി​യി​ലൂ​ടെ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും പ്ര​യോ​ജ​നം കി​ട്ടു​ന്നി​ല്ല. കാ​ഷ്ലെ​സ് ചി​കി​ത്സ ല​ഭി​ക്കേ​ണ്ട പെ​ൻ​ഷ​ൻ​കാ​ർ മു​ൻ​കൂ​റാ​യി ആ​ശു​പ​ത്രി​യി​ൽ പ​ണ​മ​ട​ച്ചു ചി​കി​ത്സ നേ​ടേ​ണ്ട അ​വ​സ്ഥ​യാ​ണ്. മെ​ഡി​സെ​പ് പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കു​ന്ന​തി​ന് ഓ​പ്ഷ​ൻ സ​ന്പ്ര​ദാ​യം കൊ​ണ്ടു​വ​രി​ക, കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ -സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യും മെ​ഡി​സെ​പി​ന്‍റെ പ​രി​ധി​യി​ൽ​കൊ​ണ്ടു​വ​രി​ക, മെ​ഡി​സെ​പ് പ്രീ​മി​യ​ത്തി​ൽ സ​ർ​ക്കാ​ർ​വി​ഹി​ത​വും ഉ​ൾ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.

അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. കു​ഞ്ഞു​മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​പ്ര​സി​ഡ​ന്‍റ് എം.​സി. പോ​ള​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​സി. ജോ​ണ്‍​സ​ണ്‍, എ.​ജി. നാ​രാ​യ​ണ​ൻ, പ്ര​ഫ. എ​ൻ.​ഡി. ഈ​നാ​ശു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up